എസ് വൈ എസ് മിഷന്‍ 2014 ജില്ലാതല പ്രഖ്യാപനം 15ന്

Posted on: December 3, 2013 12:03 am | Last updated: December 2, 2013 at 11:03 pm

കാസര്‍കോട്: യൗവ്വനം നാടിനെ നിര്‍മിക്കുന്നു എന്ന സന്ദേശത്തില്‍ എസ് വൈ എസ് ആചരിക്കുന്ന സ്ത്രീ ശാക്തീകരണ വിദ്യാഭ്യാസ-ജീവകാരുണ്യ-സേവന പദ്ധതിയായ മിഷന്‍-2014 ജില്ലാതല പ്രഖ്യാപന സമ്മേളനം ഈമാസം 15ന് നടക്കും.
യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍ തലങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പ്രതിനിധികളായ പ്രഖ്യാപന സമ്മേളനം സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മിഷന്‍ 2014 പ്രഖ്യാപനം നടത്തും. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഖ്യാപന സംഗമത്തില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് അരിയല്ലൂര്‍, സമസ്ത ജില്ലാ സെക്രട്ടറി മൊയ്തു സഅദി ചേരൂര്‍, എസ് എം എ ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ് ജെ എം ജില്ലാ സെക്രട്ടറി കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി പ്രസംഗിക്കും.
മിഷന്‍ 2014 ന്റെ ഭാഗമായി ഹെല്‍ത്ത് സ്‌കൂള്‍, ഫാമിലി സ്‌കൂളുകള്‍, സാന്ത്വനം ക്ലബ്, മാതൃസംഗമം, സഹോദരീ സംഗമം, പ്രീമാരിറ്റല്‍ മീറ്റ്, സാന്ത്വനം ക്ലിനിക്കുകള്‍, യുവജനസമ്മേളനങ്ങള്‍, രക്തദാന സേവന രൂപവത്കരണം, ബുക്ക് ക്ലബുകള്‍, ആശുപത്രികള്‍ കേന്ദ്രീകരിച്ച് സ്‌നേഹതീരം പരിചരണവാര്‍ഡുകള്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ സംഘടിപ്പിക്കും.
ജില്ലാ സുന്നി സെന്ററില്‍ ചേര്‍ന്ന സാരഥിസംഗമം പ്രഖ്യാപന സമ്മേളനത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍, ഹസ്ബുല്ലാഹ് തളങ്കര തുടങ്ങിയവര്‍ വിഷയമവതരിപ്പിച്ചു. അശ്‌റഫ് കരിപ്പൊടി സ്വാഗതം പറഞ്ഞു.