ചേളാരി ‘സമസ്ത’യുടെ ഭീകരതക്കെതിരെ പ്രതിഷേധ റാലി 13ന് കല്‍പറ്റയില്‍

Posted on: December 2, 2013 1:45 pm | Last updated: December 2, 2013 at 1:45 pm

കല്‍പറ്റ: പതിറ്റാണ്ടുകളുടെ നിസ്വാര്‍ത്ഥ സേവന പാരമ്പര്യമുള്ള സമസ്ത എന്ന പണ്ഡിത സംഘടനയുടെ പേര് ദുരുപയോഗം ചെയ്ത് നാട്ടില്‍ അരക്ഷിതാവസ്ഥയും കൊലപാതകങ്ങളും നടത്തുന്ന ചേളാരി ‘സമസ്ത’യുടെ ഭീകരതക്കെതിരെ സുന്നീമാനേജ്‌മെന്റ് അസോസിയേഷന്‍, സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ഈ മാസം 13ന് വൈകിട്ട് നാലിന് കല്‍പറ്റയില്‍ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തും. വള്ളിയാട് മുഹമ്മദലി സഖാഫി പ്രസംഗിക്കും.
ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ കെ കെ മമ്മൂട്ടി മദനി അധ്യക്ഷത വഹിച്ചു.
കെ ഒ അഹമ്മദ്കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. കെ സി സൈദ് ബാഖവി, പി ഉസ്മാന്‍ മുസ്‌ലിയാര്‍, അലവി സഅദി റിപ്പണ്‍, സുലൈമാന്‍ സഖാഫി, അബ്ദുസ്സലാം മദനി, മുഈനുദ്ദീന്‍ മുസ്‌ലിയാര്‍, കുഞ്ഞലവി ഫൈസി പ്രസംഗിച്ചു സൈതലവി കമ്പളക്കാട് സ്വാഗതവും സിദ്ദീഖ് മദനി മേപ്പാടി നന്ദിയും പറഞ്ഞു.