ബി ജെ പി പ്രവര്‍ത്തകന്റെ കൊല: 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

Posted on: December 2, 2013 10:18 am | Last updated: December 2, 2013 at 10:18 am

kannur murderകണ്ണൂര്‍: പയ്യന്നൂരില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശിയടക്കം 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊലപാതകത്തെത്തുടര്‍ന്ന് കണ്ണൂരിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇന്നലെയാണ് ബി ജെ പി- സി പി എം സംഘര്‍ഷത്തെത്തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകന്‍ വിനോദ്കുമാര്‍ കൊല്ലപ്പെട്ടത്.