കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്ക് അനുമതി

Posted on: November 30, 2013 4:18 pm | Last updated: November 30, 2013 at 4:18 pm

gas stoveന്യൂഡല്‍ഹി: വീടുകള്‍ക്കും ഹോട്ടലുകള്‍ക്കും പൈപ്പ് വഴി പാചകവാതകം ലഭ്യമാക്കുന്ന കൊച്ചി സിറ്റി ഗ്യാസ് പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കി. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയമാണ് അനുമതി നല്‍കിയത്. അടുത്ത ജനുവരിയില്‍ പദ്ധതിക്കായി ടെന്‍ഡര്‍ വിളിക്കും. 2014 അവസാനം ആദ്യഘട്ടം നടപ്പാക്കാനാണ് പദ്ധതി.