മര്‍കസ് ബോര്‍ഡിംഗ് ഫെസ്റ്റിന് ഇന്ന് തുടക്കം

Posted on: November 30, 2013 6:00 am | Last updated: November 30, 2013 at 10:26 am

കാരന്തൂര്‍: മര്‍കസ് ബോര്‍ഡിംഗ് ഫെസ്റ്റ് ‘ഇംപ്രിന്റ്‌സ് 2013’ ഇന്ന് പത്ത് മണിക്ക് കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് പടനിലം ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന വിദ്യാര്‍ഥികളുടെ കലാ- സാഹിത്യ മത്സരങ്ങളില്‍ 300ലധികം പ്രതിഭകള്‍ സ്‌റ്റോബറി, മള്‍ബറി, ബ്ലാക്‌ബെറി, റാസ്‌ബെറി എന്നീ നാല് ഗ്രൂപ്പുകളിലായി മാറ്റുരക്കും.
ഇംപ്രിന്റ്‌സിന്റെ ഭാഗമായി ഒരു മാസം നീണ്ടു നിന്ന കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പരിപാടികളുടെ വിവിധ സെഷനുകളില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വികസന കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വീരാന്‍ കുട്ടി, എം ധനേഷ് ലാല്‍, സയ്യിദ് സ്വാലിഹ് ജിഫ്‌രി, സി മുഹമ്മദ് ഫൈസി, എ പി മുഹമ്മദ് മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ വി പി എം ഫൈസി വില്ല്യാപ്പള്ളി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഉസ്മാന്‍ സഖാഫി മാവൂര്‍, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ സംബന്ധിക്കും. ഞായറാഴ്ച രാത്രി സംസ്ഥാന ഫോക്‌ലോര്‍ അവാര്‍ഡ് ജേതാവ് കോയ കാപ്പാടിന്റെ രിഫാഈ റാത്തീബോടെ പരിപാടി സമാപിക്കും.

 

ALSO READ  ആഗോള സഖാഫി സമ്മേളനം; നോളജ് സിറ്റിയിൽ ഒരുക്കങ്ങൾ പൂർത്തിയായി