നേതാക്കള്‍ തടവുകാരെ സന്ദര്‍ശിച്ചു

Posted on: November 30, 2013 10:00 am | Last updated: November 30, 2013 at 10:22 am

കണ്ണൂര്‍: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസില്‍ പ്രതികളായി ജയിലിലുള്ള ജനതാദള്‍ (എസ്) സംസ്ഥാന കമ്മിറ്റി അംഗം വി രാജേഷ് പ്രേം ഉള്‍പ്പടെയുള്ള എല്‍ ഡി എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം എല്‍എ, സി കെ നാണു എം എല്‍ എ, ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. ടി നിസാര്‍ അഹമദ്, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് തോമസ്, പത്തനംതിട്ട ജില്ല പ്രസിഡന്റ് അലക്‌സ് കണ്ണമല, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രന്‍ സന്ദര്‍ശിച്ചു.