Connect with us

National

ലൈംഗികാരോപണം: തേജ്പാലിന് ഇടക്കാല ജാമ്യം

Published

|

Last Updated

പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ആരോപണവിധേയനായ തെഹല്‍ക്ക സ്ഥാപക പത്രാധിപര്‍ തരുണ്‍ തേജ്പാലിന് ഇടക്കാല ജാമ്യം. നാളെ രാവിലെ 10 മണി വരെയാണ് ജാമ്യം. തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഗോവ സെഷന്‍സ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും.

ചോദ്യം ചെയ്യലിന് ഹാജരാകാനായെത്തിയ തേജ്പാലിനെ ഗോവ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതി മുമ്പാകെ ഹാജരാക്കുകയായിരുന്നു. ഗോവ പോലീസിന് മുമ്പാകെ ഹാജരാകായി പനാജി വിമാനത്താവളത്തില്‍ എത്തിയ ഉടനെയായിരന്നു കസ്റ്റഡിയിലെടുക്കല്‍.

ഈ മാസം ഏഴ്, എട്ട് തീയതികളില്‍ തെഹല്‍ക ഗോവയില്‍ സംഘടിപ്പിച്ച ചടങ്ങിനിടെ പീഡിപ്പിച്ചുവെന്ന് തെഹല്‍ക്കയിലെ യുവ പത്രപ്രവര്‍ത്തകയാണ് പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ തേജ്പാലിനെതിരെ പോലീസ് സ്വമേധയാ ബലാത്സംഗ കുറ്റത്തിന് കേസെടുക്കുകയായിരുന്നു.

Latest