Kerala
സി പി എം പ്ലീനത്തിന് ചാക്ക് രാധാകൃഷ്ണന്റെ ആശംസ

കൊച്ചി: സി പി ഐ എം സംസ്ഥാന പാര്‍ട്ടി പ്ലീനത്തിന് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ ആശംസ അര്‍പ്പിക്കുന്ന പരസ്യം ദേശാഭിമാനിയുടെ ഒന്നാം പേജില്‍. ദേശാഭിമാനിയുടെ എല്ലാ എഡിഷനിലും പരസ്യം നല്‍കിയിട്ടുണ്ട്. സി പി എം പ്ലീനത്തിന് സൂര്യഗ്രൂപ്പിന്റെ അഭിവാദ്യങ്ങള്‍ എന്നാണ് പരസ്യത്തിലുള്ളത്.
മലബാര്‍ സിമന്‍സിന്റെ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തയാളാണ് വി എം രാധാകൃഷ്ണന്‍ എന്ന ചാക്ക് രാധാകൃഷ്ണന്‍. ഇതുമായി ബന്ധപ്പെട്ട് ചാക്ക് രാധാകൃഷ്ണന്‍ ഇപ്പോള്‍ അന്വേഷണം നേരിടുന്നുണ്ട്.
---- facebook comment plugin here -----