Connect with us

Malappuram

റേഷന്‍ മൊത്ത വിതരണക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്‌

Published

|

Last Updated

എടപ്പാള്‍: റേഷന്‍മൊത്ത വിതരണത്തിലെ പ്രതിസന്ധി പരിഹാരം തേടി അടുത്ത മാസം ഒന്നു മുതല്‍ റേഷന്‍ മൊത്ത വിതരണക്കരാര്‍ അനിശ്ചിതകാല സമരത്തിലേക്ക്.
റേഷനിംഗ് അതോറിറ്റികള്‍ വാങ്ങാതെയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലും എഫ് സി ഐയിലും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലും എഫ് സി ഐയിലം പണം അടക്കാതെയും സ്റ്റോക്ക് എടുക്കാതെയുമാണ് അനിശ്ചിതകാല സമരം നടത്തുക.
സംസ്ഥാനത്തെ റേഷന്‍ വിഹിതത്തിന് യഥാസമയം എഫ് സി ഐയില്‍ പണം അടിച്ചിട്ടും സമയബന്ധിതമായി സ്റ്റോക്ക് കയറ്റിക്കിട്ടുന്നില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാറിന്റെ ചുമതല വഹിക്കുന്നില്ല. ഇക്കാരണങ്ങളാല്‍കൊണ്ട് യഥാസമയം റേഷന്‍ വിതരണം ചെയ്യാനാവുന്നില്ല.
ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ നിലവില്‍ 17.78 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കിട്ടിയിരുന്നത് 10 ലക്ഷം മെട്രിക് ടണ്ണായി കുറയുകയാണ്.
ഭക്ഷ്യ ലഭ്യതയില്‍ ഉണ്ടാകുന്ന ഈ കുറവ് പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കുന്നതാണ്. മാസം പ്രതി ഡീസല്‍ വില വര്‍ധിക്കുന്നതിനനസരിച്ച് ലോറി വാടക ഇനത്തില്‍ വരുന്ന വര്‍ധനവിന് സര്‍ക്കാര്‍ ഉത്തരവാദിയാകുന്നില്ല. കയറ്റിറക്ക് രംഗത്ത് തൊഴിലാളികള്‍ ആവശ്യപ്പെടുന്ന അമിത വാടക നല്‍കാന്‍ മൊത്ത വിതരണക്കാര്‍ തയ്യാറായില്ലെങ്കില്‍ അരി കയറ്റുന്നത് തടയുന്ന നിലയിലാണ് ഈ രംഗത്തെ തൊഴിലാളികള്‍ വാറ്റ് വകയില്‍ മൊതത് വിതരണക്കാര്‍ അടച്ച തുക തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
സംസ്ഥാനത്തെ അനാഥലയങ്ങള്‍ക്കും വൃദ്ധ സധനങ്ങള്‍ക്ക് റേഷന്‍ ഡീലേഴ്‌സ് സബ്‌സിഡി നിരക്കില്‍ വര്‍ഷങ്ങളോളം അരി വിതരണം ചെയ്തുവരികയാണ്. ഈ വകയില്‍ കിലോഗ്രാമിന് 4.65 രൂപ നിരക്കില്‍ ലക്ഷ കണക്കിന് രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി റേഷന്‍ ഡീലേഴ്‌സിന് നല്‍കാന്‍ ബാക്കിയാണ്. ബി പി എല്‍ ഭക്ഷ്യ ധാന്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറവ് വരുത്തിയിട്ടും അത് കാര്‍ഡുടമകളെ ബാധിക്കാതിരിക്കാന്‍ മൊത്ത വ്യാപാരികള്‍ തങ്ങളുടെ കൈവശമുള്ള സ്റ്റോക്ക് എടുത്ത് വിതരണം ചെയ്തിട്ടും അവയിലുള്ള തുക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
റേഷന്‍ മൊത്ത വിതരണക്കാര്‍ക്ക് വില്‍പ്പന വിലയെ അടിസ്ഥാനമാക്കിയുള്ള കൈകാര്യ ചിലവ് 1965 മുതല്‍ നല്‍കിയിരിക്കുന്നതാണ്. എന്നാല്‍ കലോചിതമായി ഈ ചിലവ് പരിഷ്‌ക്കരിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപ്പെട്ടിട്ടും സര്‍ക്കാര്‍ ചിലവ് വര്‍ധിപ്പിച്ചിട്ടില്ല.
ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന മൊത്ത വിതരണക്കാരെ ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രത്യക്ഷ സമരം പരിപാടിക്ക് റേഷന്‍ മൊത്ത വ്യാപാരികള്‍ ഒരുങ്ങുന്നത്. സമരത്തിന്റെ മുന്നോടിയായി ഈമാസം നാലിന് പ്രതിഷേധ ദിനമായി ആചരിച്ചു. 25ന് സെക്രട്ടേറിയറ്റ് ധര്‍ണയും നടത്തി കഴിഞ്ഞു.
ഈ സൂചനാ സമരങ്ങളോട് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് കൈകൊണ്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നതെന്ന് റേഷന്‍ മൊത്തവിതരണ സംഘടനാ പ്രസിഡന്റ് കെ കെ നൗഷാദും ജനറല്‍ സെക്രട്ടറി അഡ്വ. സന്തോഷ് വര്‍ഗീസും പറഞ്ഞു.

Latest