പശ്ചിമഘട്ട ഉന്നതാധികാര സമിതി ഇന്ന് പാലക്കാട് ജില്ലയില്‍

Posted on: November 29, 2013 9:13 am | Last updated: November 29, 2013 at 10:01 am

western ghatപാലക്കാട്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ഡോ. ഉമ്മന്‍ വി ഉമ്മന്‍ കണ്‍വീനറായ പശ്ചിമഘട്ട ഉന്നതാധികാര സമിതി ഇന്ന് പാലക്കാട് ജില്ലയില്‍ സന്ദര്‍ശനം നടത്തും. ജില്ലയിലെ മണ്ണാര്‍ക്കാടാണ് സംഘം സന്ദര്‍ശനം നടത്തുക. രാവിലെ 10ന് ബ്ലോക്ക് ഓഫീസില്‍ സമിതി യോഗം ചേരും. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, സംഘടനകള്‍ എന്നിവരില്‍ നിന്ന് സമിതി പരാതികള്‍ കേള്‍ക്കും.