Connect with us

National

കടല്‍ക്കൊല: നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമന്ന് എന്‍ ഐ എ

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. സുവ നിയമപ്രകാരം വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തണമെന്നാണ് എന്‍ ഐ എ ആവശ്യപ്പെട്ടിരിക്കുന്നത്. കൊലക്കുറ്റം ചുമത്തുന്നതിനിടെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്ത സാഹചര്യത്തിലാണ് സുവ ചുമത്താന്‍ എന്‍ ഐ എ ആവശ്യപ്പെട്ടത്.

ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയിലെ നാവികരായ ലത്തോറ മാസിമിലായാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് കടല്‍ക്കൊല കേസിലെ പ്രതികള്‍. . നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണീസ് എന്ന ബോട്ടിനു നേരെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ച് ഇവര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.

Latest