നടി കോഴിക്കോട് വിലാസിനി അന്തരിച്ചു

Posted on: November 28, 2013 12:55 pm | Last updated: November 29, 2013 at 12:00 pm

kozhikode vilasiniകോഴിക്കോട്: പ്രശസ്ത നാടക, സിനിമാ നടി കോഴിക്കോട് വിലാസിനി (55) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. ഗോവിന്ദപുരത്തെ സ്വവസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

നാടാകാചാര്യന്‍ കെ ടി മുഹമ്മദിന്റെ നാടകത്തിലൂടെ അരങ്ങേറിയ വിലാസിനി അമ്പതിലേറെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത ഒരു പിടി മണ്ണ് എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ബാവുട്ടിയുടെ നാമത്തില്‍ ആണ് അവസാന ചിത്രം.