സച്ചിനെ അധികം വാഴ്‌ത്തേണ്ടെന്ന് പാക്ക് മാധ്യമങ്ങളോട് താലിബാന്‍

Posted on: November 28, 2013 12:48 pm | Last updated: November 29, 2013 at 7:27 am

sachin_ads_pti_295ഇസ്‌ലാമാബാദ്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ വാഴ്ത്തരുതെന്ന് പാക്ക് മാധ്യമങ്ങളോട് താലിബാന്‍. പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്ന വീഡിയോയിലൂടെയാണ് താക്കീത്. സച്ചിനെ വാഴ്ത്തുന്ന പാക് മാധ്യമങ്ങളുടെ നടപടി നാണംകെട്ടതും അപലപനീയവുമാണെന്ന് താലിബാന്‍ നേതാവ് അജ്ഞാത കേന്ദ്രത്തിലിരുന്നു ചിത്രീകരിച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിനെക്കുറിച്ച് കഴിഞ്ഞ മൂന്നാഴ്ചകാലമായി പാക്കിസ്ഥാന്‍ മാധ്യമങ്ങളിലെല്ലാം നിരവധി ഫീച്ചറുകളും ലേഖനങ്ങളും വന്നിരുന്നു. സച്ചിന്റെ വിരമിക്കല്‍ വാര്‍ത്ത പാക് പത്രങ്ങളും ചാനലുകളും പൊലിപ്പിച്ചതാണ് താലിബാനെ ചൊടിപ്പിച്ചത്. അതേസമയം പാക് ക്രിക്കറ്റ് ടീമിനെയും ക്യാപ്റ്റന്‍ മിസ്ബഉല്‍ഹക്കിനെയും രൂക്ഷമായി വിമര്‍ശിച്ച ചില പാക് മാധ്യമങ്ങളുടെ നടപടി വിഷമിപ്പിക്കുന്നതാണെന്നും താലിബാന്‍ കമാന്‍ഡര്‍ സന്ദേശത്തില്‍ പറഞ്ഞു.