Connect with us

Ongoing News

2014 ട്വന്റി 20 ലോകകപ്പിന് നേപ്പാളും യു.എ.ഇയും

Published

|

Last Updated

അബുദാബി: 2014ലെ ഐസിസി ട്വന്റി20 ലോകകപ്പിന് ആദ്യമായി നേപ്പാള്‍ യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ ഹോംഗ് കോംഗിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് നേപ്പാള്‍ ചരിത്രത്തില്‍ ആദ്യമായി ഐസിസിയുടെ ഒരു പ്രമുഖ ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിലായിരുന്നു നേപ്പാളിന്റെ ജയം. ഹോംഗ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് നേപ്പാള്‍ മറിക്കടന്നത്. 39 പന്തില്‍ 46 റണ്‍സെടുത്ത പരാസ ഖാദ്കയും 27 പന്തില്‍ 30 റണ്‍സെടുത്ത ഗ്യാനേന്ദ്ര മല്ലാസുമാണ് നേപ്പാളിന്റെ വിജയശില്‍പ്പികള്‍. നേപ്പാളിനൊപ്പം യു.എ.ഇയും ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. നെതര്‍ലാന്റിനെ പത്ത് റണ്‍സിന് തോല്‍പ്പിച്ചാണ് യു.എ.ഇ ലോകകപ്പില്‍ ഇടംകണ്ടെത്തിയത്. നേരത്തെ അഫ്ഗാനും, അയര്‍ലാന്റും ലോകകപ്പിന് യോഗ്യത നേടിയിരുന്നു.