സി പി എം പ്ലീനം: നഗരത്തില്‍ നാളെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി

Posted on: November 28, 2013 8:13 am | Last updated: November 28, 2013 at 8:13 am

പാലക്കാട്: സിപിഎം പ്ലീനത്തിന്റെ ഭാഗമായി സമ്മേളനം നടക്കുന്ന നാളെ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. അന്ന് ഉച്ചയ്ക്ക് 12നു ശേഷം ടൗണ്‍ സ്റ്റാന്‍ഡില്‍ നിന്നു വരുന്ന ബസുകള്‍ക്കാണു പ്രധാനമായും ക്രമീകരണം.
അതനുസരിച്ചു തൃശൂര്‍, കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, കുഴല്‍മന്ദം, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ ‘ാഗത്തു നിന്നുള്ള സ്വകാര്യ ബസുകള്‍ കാടാങ്കോട് ജംങ്ഷന്‍ വഴി മണപ്പുള്ളിക്കാവ് ജംങ്ഷനില്‍ യാത്രക്കാരെ ഇറക്കി, കയറ്റി തിരിച്ചു പോകണം.
ഷൊര്‍ണൂര്‍, ഒറ്റപ്പാലം നിന്നുള്ള ബസുകള്‍ മേപ്പറമ്പ് വഴി മേലാമുറിയിലെത്തി മേഴ്‌സി കോളജ് ജംങ്ഷനില്‍ നിന്നു തിരിഞ്ഞു കാണിക്കമാത സ്‌കൂളിനു മുന്നില്‍ യാത്രക്കാരെ കയറ്റിയിറക്കി മേപ്പറമ്പ് വഴിയാണു മടങ്ങേണ്ടത്. പൂടൂര്‍, കോട്ടായി നിന്നുള്ള ബസുകള്‍ ബൈപ്പാസ് റോഡിലൂടെ മേപ്പറമ്പ് പ്രവേശിച്ച് മേലാമുറി, മേഴ്‌സി കോളജ് വഴി കാണിക്കമാത സ്‌കൂളിനു മുന്നില്‍ യാത്രക്കാരെ കയറ്റിയിറക്കി പോവേണ്ടതാണ്. മണ്ണാര്‍ക്കാട്, മുണ്ടൂര്‍, കോങ്ങാട്, ഒലവക്കോട് നിന്നുള്ള ബസുകള്‍ ശേഖരിപുരം ജംങ്ഷനില്‍ ആളുകളെ ഇറക്കി തിരിച്ചു പോകണം.
വാളയാര്‍, പുതുശേരി നിന്നുള്ള ബസുകള്‍ ചന്ദ്രനഗര്‍ ജംക്ഷനില്‍ നിന്നു തിരിഞ്ഞു പോകണം. തൃശൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ ദേശീയപാതയില്‍ പ്രവേശിച്ചു യാക്കര ജംങ്ഷനിലൂടെയാണു തോട്ടിങ്കല്‍ വഴി ഡിപിഒയ്ക്കു മുന്‍പിലൂടെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടത്. കോഴിക്കോട്, മണ്ണാര്‍ക്കാട്,
ഒലവക്കോട് വഴി വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കല്‍മണ്ഡപം ബൈപ്പാസിലൂടെ തിരിഞ്ഞ് ചന്ദ്രനഗറിലൂടെ യാക്കരയില്‍ നിന്ന് തോട്ടിങ്കല്‍, വഴി ഡിപിഒയ്ക്ക് മുന്‍പിലൂടെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പ്രവേശിക്കണം.
ഷൊര്‍ണൂര്‍, ഒറ്റപ്പാലം ‘ാഗത്തു നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ മങ്കര പൊലീസ് സ്‌റ്റേഷനിലൂടെ തിരിഞ്ഞു കോട്ടായി, കുഴല്‍മന്ദം ദേശീയപാതയിലൂടെ യാക്കരയിലെത്തി സ്റ്റാന്‍ഡിലെത്തണം. കെഎസ്ആര്‍ടിസിയില്‍ നിന്നു തൃശൂര്‍, കോയമ്പത്തൂര്‍. മണ്ണാര്‍ക്കാട്, കോഴിക്കോട് ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ സ്റ്റാന്‍ഡില്‍ നിന്നിറങ്ങി തെക്കോട്ട് തിരിഞ്ഞു പുതുപ്പള്ളിത്തെരുവ്, വെണ്ണക്കര, തിരുനെല്ലായി വഴി കണ്ണനൂരിലൂടെയാണു ദേശീയപാതയില്‍ എത്തേണ്ടത്. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ഗുരുവായൂര്‍ ബസുകള്‍ പുതുപ്പള്ളിത്തെരുവ്, വെണ്ണക്കര, മേഴ്‌സി കോളജ്, മേപ്പറമ്പ് വഴി പോകണം.
29നു ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി 10 വരെ യാതൊരു വിധത്തിലുള്ള ചരക്കു വാഹനവും ടൗണിലേക്ക് അനുവദിക്കില്ല. കോഴിക്കോട്, മണ്ണാര്‍ക്കാട് റോഡിലൂടെയെത്തുന്ന ചരക്കുവാഹനങ്ങള്‍ ഒലവക്കോട് സായി ജംങ്ഷന്‍ വഴി മലമ്പുഴ റോഡിലൂടെ കഞ്ചിക്കോട് എത്തി പോകണം. കോയമ്പത്തൂരില്‍ നിന്നു കോഴിക്കോട് പോകുന്ന വാഹനം കഞ്ചിക്കോടില്‍ നിന്നു തിരിഞ്ഞു മലമ്പുഴ റോഡിലൂടെ ഒലവക്കോടെത്തി പോകേണ്ടതാണ്.
ഷൊര്‍ണൂരില്‍ നിന്നുള്ള ചരക്കു വാഹനങ്ങള്‍ മങ്കര പൊലീസ് സ്‌റ്റേഷനു മുന്നിലൂടെ കോട്ടായി, കുഴല്‍മന്ദം റോഡിലൂടെ ദേശീയപാതയിലെത്തി പോകണം. പാര്‍ട്ടി പ്രവര്‍ത്തകരുമായെത്തുന്ന വാഹനങ്ങള്‍ ടൗണിനുള്ളില്‍ വരുകയോ പാര്‍ക്ക് ചെയ്യാനോ അനുവദിക്കുന്നതല്ല.