Connect with us

Wayanad

എക മകളുടെ ദുരവസ്ഥയില്‍ മനം നൊന്ത് വൃദ്ധമാതാപിതാക്കള്‍

Published

|

Last Updated

മാനന്തവാടി: 23വയസുള്ള ഏകമകളുടെ ദുരവസ്ഥയില്‍ മന മുരുകി കഴിയുകയാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ കുളത്താട രവീന്ദ്രന്‍ നായരും ഭാര്യ പ്രേമലതയും. ഇവരുടെ മകള്‍ രാഖി മോള്‍ കഴിഞ്ഞ 22 വര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പാണ്. പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാത്ത ദുരവസ്ഥയില്‍ കനിവുള്ളവരുടെ സന്‍ മനസിന് വേണ്ടി കാത്തിരിക്കുകയാണ് ഈ വൃദ്ധ ദമ്പതികള്‍. രാഖിക്ക് ഒരു വയസുള്ളപ്പോള്‍ അപസ്മാര ബാധ വരികയും ഇതിനെ തുടര്‍ന്ന് ശരീരത്തിന്റെ ചലനശേഷി നഷ്ടശപ്പെടുകയുമായിരുന്നു.
എട്ട് വര്‍ഷത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സനടത്തി. എന്നാല്‍ കാര്യമായ ഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് ഷൊര്‍ണ്ണൂരിലുള്ള ആയുര്‍വേദ ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ. കാലിന്റെ മടമ്പില്‍ ശസ്ത്രക്രിയ നടത്തുകയാണെങ്കില്‍ ചലനശേഷി ഭാഗീകമായി തിരിച്ചെടുകാം. മുന്ന് ലക്ഷം രൂപയാണ് ഇതിന് ചികിത്സ വരുന്നത്. സ്വന്തമായി വീട് പോലുമില്ലാത്ത ഇവര്‍ തറവാടിന്റെ മുറ്റത്ത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയാണ് അന്തിയുറങ്ങുന്നത്. വൃദ്ധനായ രവീന്ദ്രന് കൂലിപണിക്ക് പോലും പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ മകള്‍ക്ക് കുട്ടിരിക്കുകയാണ്. പ്രാഥമിക കൃത്യങ്ങള്‍ പോലും നടത്താന്‍ ല്‍പോലും രാഖിക്ക് പരസഹായം ആവശ്യമാണ്. ദിവസേനെ നല്ലൊരു തുക മരുന്നിന് മാത്രം കണ്ടെത്തേണ്ട സാഹചര്യത്തില്‍ ഓപ്പറേഷന്‍ തുകകായി സുമനസുകളുടെ കനിവ് തേടുകയാണ് ഈ കുടുംബം. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് ഈ കുടുംബത്തിന് വീടിനുള്ള തുക അനുവദിച്ചിട്ടുണ്ടെങ്കിലും തറകെട്ടാന്‍ പോലും കഴിയാത്ത നിസഹായവസ്ഥയിലാണ് ഈ വൃദ്ധ ദമ്പതികള്‍.