റഹീല്‍ ഷരീഫ് പാക്കിസ്ഥാന്റെ പുതിയ സൈനിക മേധാവി

Posted on: November 27, 2013 4:26 pm | Last updated: November 27, 2013 at 4:26 pm

raheel shereefഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പുതിയ സൈനിക മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ റഹീല്‍ ഷെരീഫ് നിയമിതനായി. നിലവിലെ സൈനിക മേധാവിയായ ജനറല്‍ അഷ്ഫഖ് പര്‍വ്വേസ് കയാനി വിരമിക്കുന്ന ഒഴിവിലേക്കാണ് റഹീല്‍ ഷെരീഫ് നിയമിതനായത്. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാനായി ലഫ്റ്റനന്റ് ജനറല്‍ റഷീദ് മഹൂദിനെ സര്‍ക്കാര്‍ തെരഞ്ഞെടുത്തു. വ്യാഴാഴ്ചയാണ് നിലവിലെ സൈനിക മേധാവി ജനറല്‍ അഷ്ഫാഖ് വിരമിക്കുക.