ശങ്കരരാമന്‍ വധക്കേസ്: എല്ലാപ്രതികളേയും വെറുതെ വിട്ടു

Posted on: November 27, 2013 11:04 am | Last updated: November 28, 2013 at 1:56 am

kanchi-kamakodi

ചെന്നൈ: 2004ലെ പ്രമാദമായ ശങ്കരരാമന്‍ കൊലക്കേസില്‍ എല്ലാപ്രതികളേയും കോടതി വെറുതെ വിട്ടു.കാഞ്ചി മഠാതിപതിയടക്കം 23 പ്രതികളെയാണ് വെറുതെ വിട്ടത്. ഒമ്പത് വര്‍ഷത്തെ വിചാരണക്കൊടുവിലാണ് പോണ്ടിച്ചേരി പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി സി എസ് മുരുകനാണ് വിധി പ്രഖ്യാപിച്ചത്്. ജയേന്ദ്രയുടെ ഹരജിയെ തുടര്‍ന്ന് സുപ്രീം കോടതിയാണ് ഈ കേസ് തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട കോടതിയില്‍ നിന്ന് പോണ്ടിച്ചേരി കോടതിയിലേക്ക് മാറ്റി 2005ല്‍ ഉത്തരവായത്. തമിഴ്‌നാട്ടിലെ സാഹചര്യം സ്വതന്ത്രവും മികച്ചതുമായ അന്വേഷണത്തിന് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജയേന്ദ്ര സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
2004 സെപ്തംബര്‍ മൂന്നിനാണ് കാഞ്ചീപുരത്തെ വരദരാജ പെരുമാള്‍ ക്ഷേത്രത്തിന്റെ മാനേജരായിരുന്ന എ ശങ്കരരാമന്‍, ക്ഷേത്രത്തില്‍ വെച്ച് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 24 കുറ്റാരോപിതരാണുള്ളത്. ഇതില്‍ ഒരാള്‍ കഴിഞ്ഞ മാര്‍ച്ചില്‍ കൊല്ലപ്പെട്ടു. 189 സാക്ഷികളെയാണ് വിസ്തരിച്ചത്.