യൂത്ത് ഫിലിം ഫെസ്റ്റ് ആരഭിച്ചു.

Posted on: November 27, 2013 10:52 am | Last updated: November 27, 2013 at 10:52 am

ദോഹ: രാജ്യത്തെ ആദ്യത്തെ അജ് യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിന് കത്താറയില്‍ തിരശ്ശീല ഉയര്‍ന്നു.. അഞ്ച് ദിനങ്ങളില്‍ 30 രാജ്യങ്ങളില്‍ നിന്നുള്ള 65 സിനിമകള്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.. സംവാദ ചര്‍ച്ചകളും കലാ സാംസ്‌കാരിക പരിപാടികളും ഫെസ്റ്റിനോടനുബന്ധിച്ചു നടക്കുന്നുണ്ട്. പ്രശസ്ത സിനിമ സംവിധായകന്‍ ഹയാഒ മിയാസകിയുടെ ദി വിന്‍ഡ് എന്ന അനിമെ സിനിമയാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. മിഡില്‍ ഈസ്റ്റ് നോര്‍ത്ത് അമേരിക്ക (മെന) റീജ്യനിലെ വിന്‍ഡ് റൈസസിന്റെ ആദ്യ പ്രദര്‍ശനം അജ്യാല്‍ ഫെസ്റ്റിവലിലാണെന്ന പ്രത്യേകതയുമുണ്ട്.

ഖത്തറില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ സിനിമകള്‍ക്കും ഫെസ്റ്റിവലില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. ജപ്പാനിലെ കലാ സാംസ്‌കാരിക പൈതൃകത്തിന് ആദരവര്‍പ്പിച്ച് വിന്‍ഡ് റൈസസിനൊപ്പം അഞ്ച് അനിമെ ക്‌ളാസിക് സിനിമകളും പ്രദര്‍ശിപ്പിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. മേള 30ന് സമാപിക്കും.