മൂന്നാം ഏകദിനം: വിന്‍ഡീസിന് നാല് വിക്കറ്റ് നഷ്ടമായി

Posted on: November 27, 2013 10:23 am | Last updated: November 27, 2013 at 11:39 am
bhuvi-kanpur-bcci-630
വിന്‍ഡീസ് ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സിനെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു.

കാണ്‍പൂര്‍: വെസ്റ്റന്‍ഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിംങ് തിരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ വിശാഖപട്ടണത്ത നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ തോറ്റിരുന്നു. ഇന്ന് വിജയിക്കുന്ന ടീം പരമ്പര നേടും.ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിന്‍ഡീസ് 16 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തിട്ടുണ്ട്.