Connect with us

National

തരുണ്‍ തേജ്പാലിന് ഗോവ ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി:ലൈംഗിക പീഡനകേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിന് ഗോവ പോലീസിന്റെ സമന്‍സ്. പനാജിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉടന്‍ ഹാജറാകണമെന്നാണ് ആവശ്യം. അതേസമയം തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. തേജ്പാല്‍ രാജ്യം വിട്ട് പോകാതിരിക്കാന്‍ ഗോവ പോലീസ് തുറമുഖങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കഴിഞ്ഞതിനാല്‍ തേജ്പാലിനെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ ഗോവ പോലീസ് തുടങ്ങി.

Latest