Connect with us

Kozhikode

തെങ്ങുകയറാന്‍ ആളില്ലാത്ത പ്രശ്‌നത്തിന് അദാലത്തില്‍ പരിഹാരം

Published

|

Last Updated

വടകര:ഒന്നര വര്‍ഷമായി തെങ്ങ് കയറാനാളില്ലാത്തത് കാരണം കര്‍ഷകന്‍ അനുഭവിച്ച ദുരിതങ്ങള്‍ക്ക് അവസാനം. ലോക് അദാലത്തില്‍ ഇബ്‌റാഹിമിന്റെ പരാതിക്ക് പരിഹാരമായി. ചെമ്മരത്തൂരിലെ പുന്നക്കോട്ടില്‍ വി കെ സി ഇബ്‌റാഹിമാണ് സ്ഥിരമായി തെങ്ങുകയറ്റക്കാരനായ ചെമ്മരത്തൂരിലെ കേളപ്പനെതിരെ പരാതിയുമായി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സംഘടിപ്പിച്ച അദാലത്തില്‍ പരതിയുമായെത്തിയത്. കേളപ്പനെ ഒഴിവാക്കി മറ്റൊരാളെ തെങ്ങുകയറ്റ ചുമതല ഏല്‍പ്പിക്കാന്‍ നിര്‍ദേശിച്ച വടകര സബ് ജഡ്ജി അനില്‍ കെ ഭാസ്‌കര്‍, പുതിയയാള്‍ തെങ്ങുകയറുമ്പോള്‍ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് കേളപ്പനോട് ആവശ്യപ്പെടുകയും ചെയ്തു.

വേളം പെരുവയലിലെ ശ്രീശൈലത്തില്‍ കെ കെ ഗോവിന്ദന്‍കുട്ടി ഹെഡ്മാസ്റ്റര്‍ എന്ന നിലയില്‍ തനിക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം നല്‍കാത്തതിനെ ചോദ്യം ചെയ്ത് കുന്നുമ്മല്‍ എ ഇ ഒ, ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെ പരാതിയുമായി അദാലത്തിലെത്തി. കുന്നുമ്മല്‍ സബ് ജില്ലയിലെ ചേരാപുരം സൗത്ത് എം എല്‍ പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനായിരുന്നു ഗോവിന്ദന്‍കുട്ടി. അപേക്ഷ എത്രയും പെട്ടെന്ന് പരിഗണിച്ച് ആനുകൂല്യം നല്‍കാന്‍ കുന്നുമ്മല്‍ എ ഇ ഒവിന് ജഡ്‌സ് അരുണ്‍ കെ ഭാസ്‌കരന്‍ നിര്‍ദേശം നല്‍കി.
വിദേശരാജ്യത്ത് വെച്ച് മക ന്‍ മരിച്ച സംഭവത്തില്‍ ഭാര്യ ക്ക് ലഭിച്ച നഷ്ടപരിഹാരത്തുകയുടെ വിഹിതം ലഭിക്കാത്തതു സം ബന്ധിച്ച് പരാതിയുമായി ക്യാന്‍സര്‍ രോഗിയായ മാതാവ് അദാലത്തിലെത്തി. വടകര നാരായണ നഗറിലെ നങ്ങത്തുമീത്തല്‍ നാണിയാണ് മകന്റെ ഭാര്യ ഒഞ്ചിയം പടിഞ്ഞാറെ കുഴിപറമ്പത്ത് സുധക്കെതിരെ പരാതിയുമായി എത്തിയത്. വിദേശത്ത് ഫിറ്റര്‍ ജോലി ചെയ്തുവന്ന നാണിയുടെ മകന്‍ നകുലന്‍ ജോലിക്കിടയില്‍ മരിക്കുകയായിരുന്നു. ബഹ്‌റൈനില്‍ നിന്ന് ലഭിച്ച ആനുകൂല്യം തനിക്ക് നല്‍കാതെ ഭാര്യ സുധക്കാണ് ലഭിച്ചതെന്നാണ് പരാതി. എട്ട് വര്‍ഷമായി ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായ നാണിക്ക് 25,000 രൂപ എത്രയും പെട്ടെന്ന് നല്‍കാനും നോര്‍ക്കയില്‍ നിന്ന് ലഭിക്കുന്ന തുകയുടെ പകുതി നല്‍കാനും ജഡ്ജി ഉത്തരവിട്ടു.
അതിര്‍ത്തിതര്‍ക്കം പരിഹരിക്കണമെന്ന ചോറോട് സ്വദേശി കളത്തില്‍ രാജശേഖരന്റെ പരാതിയില്‍ അദാലത്തില്‍ കമ്മീഷനെ നിയമിച്ചു. ഓവുചാല്‍ തടസ്സപ്പെടുത്തിയതിന് തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെതുടര്‍ന്ന് പരാതിയുമായി വീട്ടമ്മ അദാലത്തിലെത്തി. ചീരഞ്ചേരി താഴെ രമയാണ് പരാതിക്കാരി. ഓവുചാല്‍ സ്വകാര്യ വ്യക്തി ഓഴുചാല്‍ മണ്ണിട്ട് നികത്തിയത് കാരണം തങ്ങളുടെ പറമ്പില്‍ മലിനജലം കെട്ടിനില്‍ക്കുകയാണെന്നും പരാതിയില്‍ പറഞ്ഞു. എത്രയും പെട്ടെന്ന് ഓവുചാലില്‍ നിന്നും മണ്ണ് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ അദാലത്തില്‍ ഉറപ്പ് നല്‍കി.

 

Latest