ഷാള്‍ വിവാദം: പരാതി പരിഹരിച്ചെന്ന് സ്‌കൂള്‍ അധികൃതര്‍

Posted on: November 27, 2013 8:03 am | Last updated: November 27, 2013 at 8:03 am

കാളികാവ്: പുല്ലങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ ഷാള്‍ ധരിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളെ കൊണ്ട് പരാതി അയപ്പിച്ച പ്രശ്‌നം പരിഹരിച്ചതായി സ്‌കൂള്‍ അധികൃതര്‍.
പത്രവാര്‍ത്തയെ തുടര്‍ന്ന് പ്രദേശത്തെ പൊതു പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. ഷാള്‍ ധരിക്കുന്നതിനെതിരെ ഉന്നത തലങ്ങളിലേക്ക് പരാതി തയ്യാറാക്കി അയച്ചത് സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്നും സ്‌കൂള്‍ പ്രധാധ്യാപിക കോമള വല്ലിയും പി.ടി.എ പ്രസിഡന്റ് ഇ പത്മാക്ഷനും അറിയിച്ചു. എന്നാല്‍ സ്‌കൂളിലെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലോ മറ്റ് കാര്യങ്ങളിലോ സ്‌കൂള്‍ അധികൃതരുമായി സഹകരിക്കാത്ത ഈ അധ്യാപികയെ മാറ്റണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കുട്ടികളുടെ കലാ കായിക മത്സരങ്ങളിലോ, മറ്റ് പാഠ്യേതര വിഷയങ്ങളിലോ ഒരു സഹകരണവും ഉണ്ടാകാറില്ലെന്നും ആരോപണമുണ്ട്. കുട്ടികളുടെ മതപരമായ ആചാരങ്ങളേയും അനുഷ്ടാനങ്ങളേയും തള്ളിപ്പറയാന്‍ പ്രേരിപ്പിക്കുന്ന നിലപാട് മതസൗഹാര്‍ദ്ദം തകരാന്‍ ഇടയാകുമെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.