ആസ്‌ത്രേലിയന്‍ സൈന്യത്തിനെതിരെ 2,400 പരാതികള്‍

Posted on: November 27, 2013 12:49 am | Last updated: November 26, 2013 at 11:49 pm

സിഡ്‌നി: ആസ്‌ത്രേലിയന്‍ സൈന്യത്തിനെതിരെ 2,400 ലൈംഗിക പീഡന പരാതികള്‍. സൈന്യത്തിലെ ലൈംഗിക കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സമിതിക്കാണ് പരാതി ലഭിച്ചത്. ലഭിച്ച പരാതികള്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് അന്വേഷണ സംഘം മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ദശകങ്ങളായി സര്‍ക്കാറിന് സൈന്യത്തെ കുറിച്ച് ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് റിട്ട. ജഡ്ജി റോബര്‍ട്ട്‌സ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചത്. പരാതികള്‍ ടാസ്‌ക് ഫോഴ്‌സിന് കൈമാറുകയാണെന്നും അദ്ദേഹം പറഞ്ഞു. പരാതികളില്‍ ചിലത് ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിലെത്തുന്ന സ്ത്രീകളെയാണ് കൂടുതല്‍ ഇരകളാക്കപ്പെടുന്നത്. സൈന്യത്തിനെതിരെ ശക്തമായ വിമര്‍ശങ്ങള്‍ പലകോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നത്.