ശൈഖ് മുഹമ്മദ് ക്രിയേറ്റീവ് സ്‌പോര്‍ട്‌സ് പുരസ്‌കാരം പ്രഖ്യാപിച്ചു

Posted on: November 26, 2013 5:53 pm | Last updated: November 26, 2013 at 5:53 pm

ദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ക്രിയേറ്റീവ് സ്‌പോര്‍ട്‌സ് പുരസ്‌കാരങ്ങള്‍ 16 പേര്‍ക്ക്. ശൈഖ ഫാത്തിമ ബിന്‍ത് മുബാറക് അടക്കം മൂന്ന് പ്രമുഖരെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കും.
ദേശീയം, അറബ് മേഖല, അന്താരാഷ്ട്രം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി തിരിച്ചാണ് പുരസ്‌കാരങ്ങള്‍. കായികതാരങ്ങള്‍, ക്ലബുകള്‍, സംഘടനകള്‍ എന്നീ വി’ാഗങ്ങളില്‍ പുരസ്‌കാരം നല്‍കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള മികച്ച കായികസംഘടനയായി ഫിഫ തിരഞ്ഞെടുക്കപ്പെട്ടു. യു എ ഇയില്‍ നിന്നുള്ള യുവ കായികതാരങ്ങളെ അവരുടെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. വിജയികള്‍ 2014 ജനവരി ആറിന് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.
ശൈഖ ഫാത്തിമയെ കൂടാതെ, മൊറോക്കോയില്‍ നിന്നുള്ള ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നവാല്‍ ആല്‍ മുതവക്കല്‍, ഇന്റര്‍നാഷനല്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് ബച്ച് എന്നിവരെയാണ് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. കായികരംഗത്തിന് നല്‍കിയ അതുല്യ സം’ാവനകള്‍ പരിഗണിച്ചാണ് ആദരം.
യു.എ.ഇ. ജനറല്‍ വിമന്‍സ് യൂണിയന്‍ അധ്യക്ഷയും ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ പരമാധ്യക്ഷയുമായ ശൈഖ ഫാത്തിമ പ്രാദേശിക കായികരംഗത്തിന്റെ പ്രതിരൂപമായാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യവ്യാപകമായി കായികമേളകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് പരിഗണിച്ചാണ് അവാര്‍ഡ്.