ഹോങ്കോംഗില്‍ വാണിജ്യ പ്രദര്‍ശനം

Posted on: November 26, 2013 5:47 pm | Last updated: November 26, 2013 at 5:47 pm

ദുബൈ: 2014 ല്‍ ഹോങ്കോംഗില്‍ കളിപ്പാട്ടങ്ങളുടെയും ഫാഷന്‍ ഉത്പന്നങ്ങളുടെയും അഞ്ച് വന്‍ രാജ്യാന്തര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഹോങ്കോംഗ് വാണിജ്യ വികസന സമിതിയുടെ മധ്യപൗരസ്ത്യദേശ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ അലി ഫാക്ക പറഞ്ഞു. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോങ്കോംഗ് കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലാണ് പ്രദര്‍ശനങ്ങള്‍. ജനുവരി ആറ് മുതല്‍ 16 വരെ വ്യത്യസ്ത പ്രദര്‍ശനങ്ങളുണ്ടാകും. ഏതാണ്ട് 1,700 വാണിജ്യ പ്രമുഖരെ മധ്യപൗരസ്ത്യദേശത്തു നിന്ന് പ്രതീക്ഷിക്കുന്നു. ഏതാണ്ട് 4,000 ഓളം പ്രദര്‍ശകരാണുണ്ടാവുകയെന്നും അലിഫാക്ക പറഞ്ഞു.