Connect with us

Wayanad

വയനാട് മെഡിക്കല്‍ കോളജിന് ഉടന്‍ തറക്കല്ലിടും: എം ഐ ഷാനവാസ് എം പി

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി: വയനാടന്‍ ജനതയുടെ ചിരകാലസ്വപ്‌നമായ വയനാട് മെഡിക്കല്‍ കോളജിന് ഉടന്‍ തറക്കലിടുമെന്ന് എം ഐ ഷാനവാസ് എം പി പറഞ്ഞു.
ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) 25ാമത് വയനാട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത മാസം രണ്ടിന് കേരളത്തിലെ ആരോഗ്യമന്ത്രിയുമായി ഇതിന്റെ ചര്‍ച്ച തിരുവനന്തപുരത്ത് വെച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗാഡ്ഗിലിന്റെയും കസ്തൂരിരംഗന്റെയും റിപ്പോര്‍ട്ടുകളെ വളച്ചൊടിച്ച് പ്രതിപക്ഷങ്ങള്‍ ഊഹാപോഹങ്ങള്‍ പടച്ചുവിടുകയാണ്.
നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ട് ബാങ്കാണ് ഇവരുടെ ലക്ഷ്യം. കര്‍ഷകരെയും ജനങ്ങളെയും മുസ്‌ലിം, ക്രിസ്ത്യന്‍ പള്ളികളെയും കോണ്‍ഗ്രസില്‍ നിന്നകറ്റുകയെന്നതാണ് ഇവരുടെ ലക്ഷ്യം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ കാണുന്ന രീതിയില്‍ നടപ്പിലാക്കുന്നതിന് പ്രശ്‌നമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുവ്യക്തമാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ പറ്റി പഠിക്കാന്‍ കെ പി സി സി അഞ്ചംഗകമ്മിറ്റി രൂപീകരിച്ചുകഴിഞ്ഞു. ഈ കമ്മിറ്റിയിലെ ഒരംഗം വയനാട്ടുകാരനായ ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസാണ്. സവര്‍ണ്ണ-അവര്‍ണ്ണ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെയും ഒരുപോലെ കൊണ്ടുപോകാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂ. ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ ഫാസിസ്റ്റ് ഭീകരനാണ് മോഡിയെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന്‍ ജില്ലാപ്രസിഡന്റ് പി കെ കുഞ്ഞിമൊയ്തീന്‍ അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ്, ജില്ലാബാങ്ക് പ്രസിഡന്റ് പി വി ബാലചന്ദ്രന്‍, സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ടിവിപുരം രാജു, ട്രഷറര്‍ അഡ്വ. സേവ്യര്‍, ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റ് പി പി ആലി, പി കെ അനില്‍കുമാര്‍, എ പി ശ്രീകുമാര്‍, ഗോകുല്‍ദാസ് കോട്ടയില്‍, ജോര്‍ജ്ജ് മണ്ണത്താനി, ഒ പി വാസുദേവന്‍, ഷിജി ദേവസ്യ, ചിന്നമ്മജോസ്, സി പി മാത്യു, പി ടി മോഹനന്‍, ജോണി നന്നാട്ട്, വിജയന്‍, അഷ്‌റഫ്, ക്ഷേമനിധി ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ പി ശാന്തകുമാരി, പി എം തോമസ്, പി ശങ്കരന്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest