Connect with us

Gulf

മഴവെള്ളം നീക്കം ചെയ്തു

Published

|

Last Updated

ദോഹ: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കെട്ടിക്കിടന്ന മൂന്നു മില്ല്യന്‍ ഗാലന്‍ മഴവെള്ളം നഗരസഭകളിലെ മഴ എമര്‍ജന്‍സി വിഭാഗം നീക്കം ചെയ്തതായി ആസൂത്രണ മന്ത്രാലയം അറിയിച്ചു.നിലവില്‍ ലഭ്യാമായ മുഴുവന്‍ തൊഴിലാളികളെയും സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയാണ് നഗരസഭകള്‍ ഈ ഭാരിച്ച ഉദ്യമം വിജയിപ്പിച്ചത്.പ്രധാന പാതകളിലെ ഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ രാത്രി കാലങ്ങളിലായിരുന്നു മഴവെള്ളമൊഴിക്കല്‍ യജ്ഞം.