വി എസ് ആദ്യം വീട് നന്നാക്കട്ടെ: കുഞ്ഞാലിക്കുട്ടി

Posted on: November 23, 2013 9:24 pm | Last updated: November 23, 2013 at 9:24 pm

 

kunhajlikkuttyതിരുവനന്തപുരം: വി എസിന്റെ ആരോപണത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. വി എസ് ആദ്യം വീട് നന്നാക്കണമെന്നും അതിന് ശേഷം മതി നാട് നന്നാക്കലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള യോഗ്യത വി എസിനില്ല. നിരവധി കേസുകളില്‍ വി എസിനെതിരെ നിയമനടപടിക്ക് ആലോചിക്കുന്നുണ്ട്. പുതിയ രാഷ്ട്രീയ സഖ്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

മുസ്ലിം ലീഗ് വര്‍ഗീയ കക്ഷിയാണെന്നും കുഞ്ഞാലിക്കുട്ടി സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണിയാണെന്നും പന്തീരിക്കര സെക്‌സ് റാക്കറ്റില്‍ അകപ്പെട്ട് ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ സന്ദര്‍ശിക്കാനെത്തിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വി.എസ് ആരോപിച്ചിരുന്നു.