വി എസിന്റെ പ്രതികരണം നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി

Posted on: November 23, 2013 3:21 pm | Last updated: November 23, 2013 at 7:21 pm

oommen chandy 7തിരുവനന്തപുരം: ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് വി.എസ് നടത്തിയ പ്രതികരണം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വി എസ് പ്രസ്താവന നടത്തരുതായിരുന്നു. മന്ത്രിമാരുടെ പേരുകള്‍ ബിജു തന്നോടു പറഞ്ഞുവെന്നത് ശരിയല്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് ഇതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പാലിക്കേണ്ട മാന്യതയും മിതത്വവും പാലിച്ചുകൊണ്ടായിരുന്നു പിണറായിയുടെ പ്രസ്താവനയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആരെങ്കിലും പറയുന്നതിന്റെ പേരില്‍ രാഷ്ട്രീയ നേതാക്കളെ തേജോവധം ചെയ്യുന്ന സമീപനം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.