വിമര്‍ശകര്‍ അന്വേഷണത്തെ ഭയക്കുന്നു:തിരുവഞ്ചൂര്‍

Posted on: November 23, 2013 11:48 am | Last updated: November 24, 2013 at 6:22 am

thiruvanjoor1തിരുവനന്തപുരം: സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തെ ചിലര്‍ ഭയക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അന്വേഷണങ്ങള്‍ നടക്കുന്നത് കൊണ്ടാണ് ആരോപണം ഉന്നയിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായ ശേഷം മറുപടി പറയാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച ലീഗ് മുഖപത്രം ചന്ദ്രികയുടെ മുഖപ്രസംഗത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തിരുവഞ്ചൂര്‍.