സുന്നീ പ്രവര്‍ത്തകരുടെ കൊലപാതകം: വിഘടിതര്‍ക്കെതിരെ ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനം

Posted on: November 23, 2013 8:22 am | Last updated: November 23, 2013 at 8:22 am

കല്‍പറ്റ: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംങ്കുഴി എസ് വൈ എസ് യൂനിറ്റ് സെക്രട്ടറിയായ നൂറുദ്ദീനെയും സഹോദരന്‍ ഹംസയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂനിറ്റുകളില്‍ സുന്നീ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
കല്‍പറ്റയില്‍ നടന്ന പ്രകടനത്തിന് എസ് എം എ ജില്ലാ സെക്രട്ടറി സൈതലവി കമ്പളക്കാട് എസ് വൈ എസ് സോണ്‍ പ്രസിഡന്റ് സൈനുദ്ദീന്‍ വാഴവറ്റ, സെക്രട്ടറി ലത്തീഫ് കാക്കവയല്‍,ഡിവിഷന്‍ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഫാളിലി, മമ്മൂട്ടി പാറക്ക പിണങ്ങോട് എന്നിവര്‍ നേതൃത്വം നല്‍കി.
ഈസ്റ്റ് കെല്ലൂര്‍ അഞ്ചാംമൈലില്‍ എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തി.പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ശമീര്‍ സഖാഫി പ്രാര്‍ഥന നടത്തി. മൊയ്തുട്ടി മുസ്‌ലിയാര്‍, സിറാജ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു.
തവിഞ്ഞാലില്‍ സുന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
എസ് വൈ എസ് മുന്‍ ജില്ലാ സെക്രട്ടറി അബ്ദുസ്സലാം ഫൈസി, ഹുസൈന്‍ സഖാഫി, ഹംസ മൗലവി, സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുസ്സലാം മദനി, സെക്രട്ടറി അലി, എസ് എസ് എഫ് ഡിവിഷന്‍ സെക്രട്ടറി ഇഖ്ബാല്‍, മജീദ് തലപ്പുഴ, അശ്‌റഫ്, ഹുസൈന്‍ സഅദി പ്രസംഗിച്ചു. പടിഞ്ഞാറത്തറയില്‍ നടന്ന പ്രകടനത്തിന് എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് മുഹമ്മദ് സഖാഫി, ഖാരിഅ് മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍,സുലൈമാന്‍ അമാനി, അബ്ദുസ്സലാം സഖാഫി, ഹനീഫ സഖാഫി, അബ്ദുല്‍ മജീദ് സഖാഫി, എസ് മോയി എന്നിവര്‍ നേതൃത്വം നല്‍കി. യാതൊരു പ്രകോപനവുമില്ലാതെയാണ് വിഘടിത വിഭാഗം സുന്നിപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ച് വിട്ടത്. സമാധാനപരമായി പ്രവര്‍ത്തിക്കുന്ന സുന്നിപ്രസ്ഥാനത്തെ അക്രമത്തിലൂടെ തകര്‍ക്കാനുള്ള വിഘടിത വിഭാഗത്തില്‍ ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും സമൂഹം ഇവരെ ഒറ്റപ്പെടുത്തുമെന്നും വിവിധ യൂനിറ്റുകള്‍ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തുകയും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരികയും വേണം. ആശയത്തെ ആശയം കൊണ്ട് നേരിടാതെ അക്രമത്തിലൂടെ നേരിടുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്യുന്ന ഇത്തരം സംഘടനകളെയും ഇവരെ സഹായിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും സുന്നീ സംഘടനകള്‍ ആവശ്യപ്പെട്ടു.