തൊഴിലുറപ്പ്: പുളിക്കലില്‍ സമ്പൂര്‍ണ പട്ടികജാതി രജിസ്‌ട്രേഷന്‍

Posted on: November 23, 2013 8:00 am | Last updated: November 23, 2013 at 8:20 am

പുളിക്കല്‍: ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളി സംഗമം പുളിക്കല്‍ പി വി സി ഓഡിറ്റോറിയത്തില്‍ യുവജന – പട്ടികജാതി ക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കിയെന്ന് മന്ത്രി പറഞ്ഞു. എന്‍ ആര്‍ ഇ ജി എസില്‍ സമ്പൂര്‍ണ പട്ടികജാതി രജിസ്‌ട്രേഷന്‍ പ്രഖ്യാപനവും പുളിക്കല്‍ പഞ്ചായത്ത് കേരളോത്സവത്തില്‍ ഓവറോള്‍ ജേതാക്കളായ ജിംനേഷ്യ കൊട്ടപ്പുറം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന് ട്രോഫി വിതരണവും മന്ത്രി നിര്‍വഹിച്ചു. കെ മുഹമ്മദുണ്ണിഹാജി എംഎല്‍ എ അധ്യക്ഷനായി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി പി സുകുമാരന്‍, കൊണ്ടോട്ടി ബി ഡി ഒ അബ്ദുല്‍ മജീദ് എന്നിവര്‍ ബോധവത്ക്കരണ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം അബൂബക്കര്‍ ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി, മെമ്പര്‍ മുസ്തഖ് മുന്നീസ, പുളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പയമ്പ്രോട്ട് റംലാബി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ പി ജമാലുദ്ദീന്‍, എംകെ അബ്ദുല്‍ അസീസ്, സല്‍മാബി മേച്ചേരി സംസാരിച്ചു.