ജില്ലയെ നിക്ഷേപ സൗഹൃദമാക്കി മാറ്റുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Posted on: November 22, 2013 8:22 am | Last updated: November 22, 2013 at 8:22 am

പാലക്കാട്: ജില്ലയെ നിക്ഷേപ സൗഹൃദമാക്കി മാറ്റുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സ്റ്റേഡിയം മൈതാനത്ത് ഇന്‍ഡെക്‌സ്‌പോ-2013 വ്യവസായപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൂടുതല്‍ വ്യവസായസംരഭകരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ വിദ്യാസമ്പന്നരായ യുവാക്കള്‍ നിരവധിയുണ്ട്. അവരിലെ സാങ്കേതികവിദ്യകള്‍ നമ്മള്‍ പ്രയോജനപ്പെടുത്തണം. പഠനത്തിനൊപ്പം തന്നെ പരിശീലനവും നല്‍കാനുള്ള സംവിധാനം ഇന്ന് കേരളത്തിലുണ്ട്. കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്ന് അനുഭവങ്ങളിലൂടെ പുറംലോകം അറിയണം.
നിക്ഷേപം നമ്മുടെ നാട്ടിലെത്തണമെങ്കില്‍ നടത്തേണ്ട നടപടിക്രമങ്ങള്‍ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇങ്ങനെ കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മികച്ച വ്യവസായ സംരംഭക അവാര്‍ഡും വിതരണം ചെയ്തു.