Connect with us

Kozhikode

കൊലപാതകം ഫാസിസ്റ്റുകളെപ്പോലും നാണിപ്പിക്കുന്നത്: എസ്.വൈ.എസ്

Published

|

Last Updated

കോഴിക്കോട: കല്ലാംകുഴിയില്‍ എസ് വൈ എസ് യൂനിറ്റ് സെക്രട്ടറി നൂറുദ്ദീനെയും കുഞ്ഞിഹംസയെയും വിഘടിത സുന്നികള്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.
കൊല ചെയ്യപ്പെട്ടവരുടെ ജ്യേഷ്ഠ സഹോദരന്‍ കുഞ്ഞാന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഫാസിസ്റ്റുകളെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ് അരും കൊല ആസൂത്രണം ചെയ്തത.്
സുന്നികളുടെ പേരുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് ഇതിന് നേതൃത്വം നല്‍കിയതെന്നത് ലജ്ജാകരമാണ.് കൊലയാളികളെയും ആസൂത്രണം ചെയ്ത വിഘടിത വിഭാഗം നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ട്‌വന്ന് അര്‍ഹമായ ശിക്ഷ നല്‍കണം. മാസങ്ങള്‍ക്ക് മുമ്പ് വിഘടിത വിഭാഗം മഞ്ചേരി എളങ്കൂറിലും സുന്നീ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയിരുന്നു. ചില സ്വാധീനങ്ങളുപയോഗിച്ച് തങ്ങള്‍ക്ക് എന്തും ചെയ്യാമെന്ന ധാരണയിലാണ് വിഘടിത നേതാക്കള്‍ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത.് ഇവരെ സംരക്ഷിക്കാന്‍ ഒരു സഹായവും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ഉറപ്പ് വരുത്തണം.
സമാധാനവും സൗഹൃദവും ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും മനഃസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകത്തില്‍ പ്രതിഷേധിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, മജീദ് കക്കാട്, സി പി സൈതലവി മാസ്റ്റര്‍, സയ്യിദ് ത്വാഹാ തങ്ങള്‍, മുസ്തഫ കോഡൂര്‍ സംസാരിച്ചു.

പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുക
കോഴിക്കോട്: കല്ലാംകുഴിയില്‍ എസ് വൈ എസ് യൂനിറ്റ് സെക്രട്ടറി നൂറുദ്ദീനെയും കുഞ്ഞിഹംസയെയും വിഘടിത സുന്നികള്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് വൈകീട്ട് മുഴുവന്‍ യൂനിറ്റുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ എസ് വൈ എസ്, എസ് എസ് എഫ് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എസ് എം എ
കോഴിക്കോട്: നാടുനീളെ സുന്നികള്‍ക്കെതിരെ അക്രമവും കൊലപാതകവും അഴിച്ചുവിടുന്ന വിഘടിത സമസ്തയെയും പ്രവര്‍ത്തകരെയും കര്‍ശനമായി നിയന്ത്രിക്കണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരിയും ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറയും ആവശ്യപ്പെട്ടു. സഹോദരങ്ങളായ സുന്നി പ്രവര്‍ത്തകരെ മണ്ണാര്‍ക്കാട്ട് നിഷ്ഠൂരമായി വെട്ടിക്കൊന്നത് ഞെട്ടലുളവാക്കുന്നതാണ്.
അക്രമവും കൊലപാതകവുമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടത്തുകയും പിന്നീടതിനെ ന്യായീകരിക്കുകയും ചെയ്യുന്ന അണികളെ നിയന്ത്രിക്കാനോ ശാസിക്കാനോ മെനക്കെടാത്ത വിഘടിത സമസ്തയുടെ നയം ഇസ്‌ലാമിക പണ്ഡിത സഭക്ക് ചേര്‍ന്നതല്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന മാധ്യമങ്ങളും രാഷ്ട്രീയക്കാരും, ഇവിടെ ഇരകളാക്കപ്പെടുന്നത് സുന്നി പ്രവര്‍ത്തകരാണ് എന്ന കാരണത്താല്‍ പ്രശ്‌നം ചെറുതായിക്കാണരുത്. ഇത്തരം കൊലപാതകങ്ങള്‍ക്കെതിരെ പൊതുസമൂഹം നിലപാടുകള്‍ വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, സെക്രട്ടറിമാരായ പ്രൊഫ. കെ എം എ റഹീം, ഇ യഅ്ഖൂബ് ഫൈസി, തിരൂര്‍ക്കാട് കുഞ്ഞുട്ടി തങ്ങള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

എസ് ജെ എം
കോഴിക്കോട്: മണ്ണാര്‍ക്കാട് കല്ലാംകുഴിയില്‍ സുന്നി പ്രവര്‍ത്തകരായ പള്ളത്ത് വീട്ടില്‍ കുഞ്ഞി ഹംസ, നൂറുദ്ദീന്‍ എന്നിവരെ കൊലപ്പെടുത്തുകയും ജ്യേഷ്ഠ സഹോദരന്‍ കുഞ്ഞാനെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥികളായ സയ്യിദ് അലി ബാഫഖി, അബൂഹനീഫല്‍ ഫൈസി, വി പി എം വില്യാപ്പള്ളി എന്നിവര്‍ പറഞ്ഞു.
വിഘടിതരുടെ മനുഷ്യത്വ രഹിതമായ കൊടും ക്രൂരതയില്‍ നേതാക്കള്‍ ശക്തമായ അമര്‍ഷം രേഖപ്പെടുത്തി. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Latest