വിഴിഞ്ഞം പദ്ധതി: പാരിസ്ഥിതികാനുമതി ലഭിക്കുന്നതുവരെ നിര്‍മ്മാണം നടത്തില്ല: കെ.ബാബു

Posted on: November 21, 2013 10:12 am | Last updated: November 22, 2013 at 7:59 am

kbabu

തിരുവനന്തപുരം:വിഴിഞ്ഞം പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിക്കുന്നതുവരെ നിര്‍ണാമാണപ്രവര്‍ത്തനം നടത്തില്ലെന്ന് മന്ത്രി കെ.ബാബു. ഇക്കാര്യമറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കും. പരാതി ഉയര്‍ന്ന 600 മീറ്റര്‍ റോഡ് ഇടതു സര്‍ക്കാറിന്റെ കാലത്ത്് ഉല്‍ഘാടനം ചെയ്തതാണെന്നു മന്ത്രി പറഞ്ഞു.പരിസ്ഥിതിമന്ത്രാലയത്തിന്റെ നിര്‍ണായക യോഗം മറ്റന്നാള്‍ ചേരും.

വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത കാണിക്കണമെന്ന് വിഎസ അച്ചുതാനന്ദന്‍ പറഞ്ഞു. റോഡ് നിര്‍മ്മിച്ചിരിക്കുന്നത് വിഴിഞ്ഞം തുറമുഖത്തിനകത്താണെന്നും വിഎസ് പറഞ്ഞു.