Connect with us

Malappuram

ദേശീയപാത വികസനം: ഇരകള്‍ക്ക് നീതി ലഭ്യമാക്കണം- എസ് വൈ എസ്

Published

|

Last Updated

മലപ്പുറം: ദേശീയ പാത വികസനവുമായി ബന്ധപെട്ട് നടക്കുന്ന സര്‍വെയില്‍ ജനങ്ങള്‍ക്കുള്ള ആശങ്കയകറ്റി ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു.
റോഡും പശ്ചാതല വികസനവും അനിവാര്യമാണെന്നിരിക്കെ ദീര്‍ഘ വിക്ഷണത്തോട് കൂടിയ പദ്ധതികളാണ് നാടിന് ആവശ്യം. എന്നാല്‍ വികസനത്തിന്റെ പേരില്‍ കുടിയിറക്കപെടുന്നവര്‍ക്ക് മതിയായ നഷ്ട പരിഹാരവും ആവശ്യമായ ജീവിതോപാധിയും നല്‍കാന്‍ ബന്ധപെട്ടവര്‍ തയ്യാറാകണം. വീടുകളും ആരാധനാലയങ്ങളും കൃഷി ഭൂമിയും കഴിവതും ഒഴിവാക്കി ജനവാസം കുറഞ്ഞ ഭാഗങ്ങളിലൂടെ അലൈമെന്റ് നടത്തണമെന്നും യോഗം ആവശ്യപെട്ടു. പി കെ എം സഖാഫി അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ മാസ്റ്റര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, പി അലവി സഖാഫി കൊളത്തൂര്‍, അലവികുട്ടി ഫൈസി എടക്കര, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, എം അബൂബക്കര്‍ മാസ്റ്റര്‍, ടി അലവി പുതപറമ്പ്, കെ പി ജമാല്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, പി എച്ച് അബ്ദുര്‍റഹ്മാന്‍ ദാരിമി, സി കെ യു മൗലവി മോങ്ങം, പി കെ മുഹമ്മദ് ബശീര്‍ നേതൃത്വം നല്‍കും.