Connect with us

Gulf

വ്യാജ വിസയില്‍ ദുരിതമനുഭവിച്ചവര്‍ക്ക് ഐ സി എഫ് സ്വാന്തനമായി

Published

|

Last Updated

ദമാം: വ്യാജ വിസ റാക്കറ്റിന്റെ വലയില്‍പ്പെട്ട് നാല് മാസക്കാലമായി ദുരിതമനുഭവിച്ച ആലപ്പുഴ കുന്നുംപുറം സ്വദേശികളായ അന്‍ഷാദും ഷമീറും നാടണഞ്ഞു. നാട്ടില്‍ നിന്നും ഏജന്റ് മുഖേന ഇലക്ട്രിക് ഹെല്‍പര്‍ വിസയിലാണ് അന്‍ഷാദും ഷമീറും സഊദിയിലെത്തിയത്. ആയിരം റിയാല്‍ ശമ്പളവും താമസവും ഭക്ഷണവും ഏജന്റ് ഓഫര്‍ നല്‍കിയരുന്നത്.
ദമാമില്‍ എത്തിയപ്പോഴാണ് കമ്പനിയും ജോലിയും വ്യാജമാണെന്നും കബളിപ്പെടുകയയിരുന്നുവെന്നും ഇവര്‍ അറിഞ്ഞത്. അവസാനം മരുഭൂമിയില്‍ മാന്‍പവര്‍ വ്യവസ്ഥയില്‍ കുഴിയെടുക്കുന്ന ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ശമ്പളം 700 റിയാല്‍ ആയി കുറക്കുകയും താമസം ഭക്ഷണം പണം കട്ട് ചെയ്യുമെന്ന് ഏജന്റ് പറയുകയും ചെയ്തു. നാല് മാസത്തോം ശുഐബ മരുഭൂമിയില്‍ ജോലി ചെയ്യിച്ച ഇവര്‍ക്ക് ശമ്പളം നല്‍കിയില്ല. ഭക്ഷണത്തിന് പണം ആവശ്യപ്പെട്ടപ്പോള്‍ പീഡനമായിരുന്നു ഫലം. ഐ സി എഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി നിയമപരമായ സഹായ സഹകരണങ്ങള്‍ നല്‍കി നിയമനടപടിള്‍ പൂര്‍ത്തീകരിച്ച് മടക്കയാത്രക്ക് ടിക്കറ്റും നല്‍കി. കൂടാതെ ഐ സി എഫ് ബുറൈദ, ജുബൈല്‍, റിയാദ്, സെന്‍ട്രല്‍ കമ്മിറ്റികളും സഹായം നല്‍കി. ദമാം ഐ സി എഫ് ഹാളില്‍ നടന്ന പരിപാടിയില്‍ ഐ സി എഫ് പ്രസിഡന്റ് അബ്ദുല്ലത്വീഫ് അഹ്‌സനി അധ്യക്ഷത വഹിച്ചു. ദേശീയ ഉപാധ്യക്ഷന്‍ അബ്ദുര്‍റഹ്മാന്‍ സഖാഫി ടിക്കറ്റ് നല്‍കി. ശരീഫ് സഖാഫി, കെ എം കെ മഴൂര്‍, അബ്ദുസ്സമദ് മുസ്‌ലിയാര്‍ വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാന്‍ യൂസുഫ് അഫഌലി, സലീം പാലച്ചിറ സംബന്ധിച്ചു.

Latest