എ.ടി.എം അക്രമണം: വെട്ടേറ്റ യുവതിയുടെ വലതുവശം തളര്‍ന്നു

Posted on: November 20, 2013 12:54 pm | Last updated: November 20, 2013 at 12:56 pm

atm-attackബാംഗ്ലൂര്‍: കഴിഞ്ഞ ദിവസം എടിഎം കൗണ്ടറിനുള്ളില്‍ വെച്ച് അജ്ഞാതന്റെ വെട്ടേറ്റ മലയാളി യുവതിയുടെ വലതുവശം തളര്‍ന്ന്‌പോയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ബാങ്ക് ഉദ്ദ്യോഗസ്ഥയായ ജ്യോതിക്കാണ് അക്രമിയുടെ വെട്ടേറ്റത്. തലയോട്ടി തകര്‍ന്നപോയതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
യുവതി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. കൈകള്‍ക്കും മൂക്കിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഉസ്ലൂര്‍ ഗേറ്റ് പോലീസ് സ്‌റ്റേഷനു സമീപമുള്ള കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ കയറിയപ്പോഴായിരുന്നു അക്രമം നടന്നത്. ജ്യോതി എടിഎമ്മിനുള്ളില്‍ കയറിയതിനു പിന്നാലെ കയറിയ അക്രമി വടിവാള്‍ കാട്ടിയതിനു ശേഷം ജ്യോതിയോട് പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്ന യുവതിയെ അക്രമി വെട്ടിപരിക്കേല്‍പ്പികുകയായിരുന്നു. അക്രമി ജ്യോതിയെ വെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.