എസ് വൈ എസ് പഠനമുറി

Posted on: November 20, 2013 12:45 am | Last updated: November 20, 2013 at 12:45 am

കൂറ്റനാട്: എസ് വൈ എസ് അറക്കല്‍ യൂണിറ്റ് പഠനമുറി അറക്കല്‍ സിറാജുല്‍ ഇസ്ലാം മദ്രസയില്‍ വെച്ചു നടന്നു. സി എം ഉമര്‍സാഹിബിന്റെ അധ്യക്ഷതയില്‍ അബുദാബി പ്രതിനിധി എം വി അബ്ദുല്‍ലത്ത്വീഫ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കബീര്‍ അഹ്‌സനി ക്ലാസെടുത്തു. പികെ ഇസ്ഹാഖ് ഹാജി, കെകെ ഷക്കീര്‍ ഹുസൈന്‍ സാഹിബ്, ഷിഹാബ് അഹ്‌സനി,യുപി അലി മാസ്റ്റര്‍ പ്രസംഗിച്ചു.

കൂറ്റനാട്: എസ്‌വൈഎസ് ഒതളൂര്‍ യൂനിറ്റ് പഠനമുറി ഒതളൂര്‍ സുന്നി സെന്ററില്‍ വെച്ചുനടന്നു. യൂനിറ്റ് പ്രസിഡന്റ് ശറഫുദ്ധീന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ സുബൈര്‍ മിസ്ബാഹി ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ് സഅദി ആലൂര്‍ വിഷയാവധരണം നടത്തി. നിസാര്‍ സഖാഫി, റാഷിദ് സഅദി, ആര്‍ എസ് സി അല്‍ഖുറൈമി സോണ്‍ സെക്രട്ടറി സുബൈര്‍, ജുനൈദ് മുസ്ലിയാര്‍, ജാബിര്‍ എന്നിവര്‍ പ്രസംഗിച്ചു.