മുഅല്ലിം ശില്പശാല നടത്തി

Posted on: November 19, 2013 7:55 pm | Last updated: November 19, 2013 at 7:55 pm

വണ്ടൂര്‍: സുന്നി റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മറ്റിയുടെ കീഴില്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളെ സംബന്ധിച്ച് അല്‍ ഫുര്‍ഖാന്‍ ഇസ്ലാമിക് കള്‍ചറല്‍ സെന്ററില്‍ അധ്യാപക ശില്പശാല നടത്തി. അസൈനാര്‍ സഖാഫി, എം സി മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എസ് വൈ എസ് മലപ്പുറം ജില്ലാ സെക്രട്ടറി കെ പി ജമാല്‍ കരുളായി ഉദ്ഘാടനം ചെയ്തു.അബ്ദുല്‍ അസീസ് ബാഖവി,നൗഫല്‍ സഖാഫി, ഹംസ സഖാഫി, എന്നിവര്‍ സംബന്ധിച്ചു.