ആറന്മുള: കേന്ദ്രത്തിന്റെ നടപടി പാവങ്ങളുടെ വായില്‍ മണ്ണ് വാരിയിടുന്നത് – വി എസ്

Posted on: November 19, 2013 4:28 pm | Last updated: November 19, 2013 at 4:28 pm

vs press meetതിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയ കേന്ദ്ര ഗവണ്‍മെന്റിന്റെ നടപടി പാവങ്ങളുടെ വായില്‍ മണ്ണ് വാരിയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേന്ദ്രത്തില്‍ സ്വാധീനം ചെലുത്തിയാണ് ഇപ്പോള്‍ അനുമതി ഒപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ വിമാനത്താവളങ്ങള്‍ക്ക് കുറവില്ല. പിന്നെ എന്തിനാണ് ഇനിയും ഒരു വിമാനത്താവള‌ം നിര്‍മിക്കുന്നതെന്ന് വി എസ് ചോദിച്ചു. ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോയാല്‍ സര്‍ക്കാറിന് ഒരു പോക്ക് പോകേണ്ടി വരുമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.