ന്യൂഡല്‍ഹി: ഇത്തവണത്തെ ഇന്ദിരാ ഗാന്ധി സമാധാന പുരസ്‌കാരത്തിന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെലാ മെര്‍ക്കല്‍ അര്‍ഹയായി. സാമ്പത്തിക തകര്‍ച്ചക്കിടയിലും യൂറോപ്പിലും ലോകത്തും ജര്‍മനിയുടെ വളര്‍ച്ചയിലും മാതൃകാപരമായ നേതൃത്വം നല്‍കിയത് കണക്കിലെടുത്താണ് പുരസ്‌കാരത്തിനെ മെര്‍ക്കലിനെ തിരഞ്ഞെടുത്തത്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര ജൂറിയാണ് മെര്‍ക്കലിനെ തിരഞ്ഞെടുത്തതത്. ജര്‍മനിയുടെ ചാന്‍സലര്‍ ആകുന്ന ആദ്യ വനിതയാണ് മെര്‍ക്കല്‍.