Connect with us

Kerala

വി എസ് മാന്യനായ കമ്മ്യൂണിസ്റ്റുകാരനെന്ന് ആര്യാടന്‍

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനെ പുകഴ്ത്തി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് രംഗത്ത്. വി എസ് മാന്യനായ കമ്മ്യൂണിസ്റ്റാണെന്ന് ആര്യാടന്‍ പറഞ്ഞു. ജീവിച്ചിരിക്കുന്ന രാഷ്ട്രീയക്കാരില്‍ പ്രമാണിയാണ് വി എസ്. അദ്ദേഹത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള വിശ്വാസം ആര് വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയില്ല. രാഷ്ട്രീയത്തില്‍ എതിരാളിയാണെങ്കിലും നല്ല വ്യക്തികളുടെ നല്ല കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ മടിക്കേണ്ടതില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

Latest