Connect with us

Kozhikode

കോടമ്പുഴ ദഅ്‌വാ കോളജ് 22-ാം വാര്‍ഷികം ഏപ്രിലില്‍

Published

|

Last Updated

ഫറോക്ക്: കോടമ്പുഴ ദാറുല്‍ മആരിഫ് ദഅ്‌വാ കോളജ് 22-ാം വാര്‍ഷിക എട്ടാം സനദ് ദാന സമ്മേളനം 2014 ഏപ്രില്‍ 11 മുതല്‍ 20 വരെ കോടമ്പുഴ വാദീ ഇര്‍ഫാനില്‍ നടക്കും. സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും സംബന്ധിക്കും.
ഇതുസംബന്ധമായി വാദീ ഇര്‍ഫാനില്‍ ചേര്‍ന്ന സംഘാടക സമിതി രൂപവത്കരണ യോഗം സിദ്ദീഖ് ഹാജി ചെമ്മാടിന്റെ അധ്യക്ഷതയില്‍ സയ്യിദ് സ്വാലിഹ് അല്‍ജിഫ്‌രി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. കോടമ്പുഴ ബാവ മുസ്‌ലിയാര്‍, സയ്യിദ് നാസിമുദ്ദീന്‍ ബാഫഖി അല്‍ഹള്‌റമി കൊല്ലം പ്രസംഗിച്ചു. പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, കൗസര്‍ സഖാഫി, പെരുമറ്റം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സബന്ധിച്ചു.
സമ്മേളന വിജയത്തിന് 501 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: സ്വാഗതസംഘം-സിദ്ദീഖ് ഹാജി ചെമ്മാട് (ചെയര്‍.), അബ്ദുന്നാസര്‍ ഹാജി ഓമച്ചപ്പുഴ (വൈസ് ചെയര്‍.), എന്‍ സി മഹ്മൂദ് കോടമ്പുഴ (ജനറല്‍ കണ്‍.), ഹസന്‍ ഹാജി മംഗലശ്ശേരി (ജോയിന്റ് കണ്‍.), അബൂബക്കര്‍ ഹാജി ചെറുവണ്ണൂര്‍ (ട്രഷറര്‍). രക്ഷാസമിതി-പി എസ് കെ മൊയ്തു ബാഖവി (ചെയര്‍.), ബിച്ചുകോയകുട്ടി ഹാജി രാമനാട്ടുകര (കണ്‍.). പ്രോഗ്രം കമ്മിറ്റി- കോടമ്പുഴ ബാവ മുസ്‌ലിയാര്‍ (ചെയര്‍), പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് (കണ്‍.) ഫൈനാന്‍സ്- സിദ്ദീഖ് ഹാജി ചെമ്മാട് (ചെയര്‍.) അബ്ദുന്നാസര്‍ ഹാജി ഓമച്ചപ്പുഴ (കണ്‍.) ഗ്രന്ഥോപഹാര സമിതി- മുഹമ്മദ് ബാഖവി ചേലേമ്പ്ര (ചെയര്‍.), സുബൈര്‍ അഹ്‌സനി തരുവണ (കണ്‍.). സ്വീകരണം-സയ്യിദ് ആബിദ് കോയ അഹ്‌സനി (ചെയര്‍.), അബ്ദുല്‍ കരീം ഇര്‍ഫാനി കോടമ്പുഴ(കണ്‍.). ആതിഥ്യം- ഹസൈനാര്‍ ബാഖവി (ചെയര്‍.), കൗസര്‍ സഖാഫി പന്നൂര്‍ (കണ്‍.). സ്റ്റേജ് ലൈറ്റ് സൗണ്ട്- അബ്ദുല്‍ ജലീല്‍ കോടമ്പുഴ (ചെയര്‍.), ഹസന്‍ കോയ ചക്കാലക്കല്‍ (കണ്‍.). പബ്ലിസിറ്റി- അബ്ദുല്‍ മജീദ് പരുത്തിപ്പാറ(ചെയര്‍.), ഹസന്‍ കുട്ടി ഇര്‍ഫാനി ചുള്ളിക്കോട് (കണ്‍.). വളണ്ടിയര്‍-സുലൈമാന്‍ നീലടത്ത് (ചെയര്‍.), മുഹമ്മദ് ഹനീഫ കോടമ്പുഴ (കണ്‍.).