Connect with us

Wayanad

സൈക്കിള്‍ സവാരിയുടെ നേട്ടം വിവരിച്ച പ്രബന്ധം ദേശീയ തലത്തിലേക്ക്

Published

|

Last Updated

മാനന്തവാടി: സൈക്കിള്‍ സവാരിയുടെ നേട്ടം വിവരിച്ച സ്‌കൂള്‍ കുട്ടികളുടെ ഗവേഷണ പ്രബന്ധം ശ്രദ്ധേയമാകുന്നു. മാനന്തവാടി കണിയാരം ഫാ.ജികെഎം ഹൈസ്‌കൂളിന്റെ ഗവേഷണ പ്രബന്ധമാണ് ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് 2013ല്‍ സംസ്ഥാന തലത്തില്‍ അവതരിപ്പിച്ച പ്രബന്ധമാണ് ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
എനര്‍ജി കണ്‍സര്‍വേഷന്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി “”സൈക്കിളിലേക്ക് മടങ്ങൂ…ഊര്‍ജ്ജം ലാഭിക്കൂ”” എന്ന ആശയമാണ് വിദ്യാര്‍ഥികള്‍ പ്രബന്ധത്തിനായി സ്വീകരിച്ചത്. സൈക്കിള്‍ ഉപയോഗത്തിലൂടെ ഇന്ധന ചിലവ് കുറക്കാമെന്ന് ബോധ്യമുള്ളപ്പോഴും എന്ത് കൊണ്ട് സൈക്കിള്‍ ഉപയോഗിക്കുന്നില്ലെന്നും, സൈക്കിളിന് നമ്മുടെ നാട്ടിലെ സാധ്യതകള്‍ എന്തുമാത്രമാണെന്നും കുട്ടികള്‍ അഭിമുഖങ്ങളിലൂടേയും സര്‍വ്വേകളിലൂടേയും കണ്ടെത്തി. സൈക്കിള്‍ സവാരി വ്യായാമം നല്‍കുന്നതോടൊപ്പം മലനീകരണമില്ലാത്ത അന്തരീക്ഷവും, ഗതാഗതക്കുരുക്ക് കുറഞ്ഞ നിരത്തുകളും നമ്മുക്ക് സമ്മാനിക്കുമെന്നും ഈ വിദ്യാര്‍ഥികള്‍ പ്രബന്ധത്തിലൂടെ ഉറപ്പിച്ചു പറയുന്നു. സൈക്കിള്‍ ഉപയോഗം മൂലം കൈവരിക്കക്കാവുന്ന നേട്ടങ്ങളും, സൈക്കിളിന്റെ സാധ്യതകളും പ്രയോജന പ്പെടുത്തതിനുള്ള നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചാണ് കുട്ടികള്‍ പ്രബന്ധം അവസാനിപ്പിച്ചത്.
ഈ സ്‌കൂളിലെ വിദ്യാര്‍ഥികളായ അലീന എലിസബത്ത്, അനീഷ സാജു, അലന്‍ എം സാജന്‍, ജോജി ജോസ്, എ എം ആതിര എന്നീ വിദ്യാര്‍ഥികളാണ് ഈ പ്രബന്ധത്തിന് ചുക്കാന്‍ പിടിച്ചത്. ശാസ്ത്ര അധ്യാപകനായ വി എ ബൈജുവിന്റെ നിര്‍ദ്ദേശങ്ങളും പ്രോത്സാഹ്നങ്ങളും കുട്ടികള്‍ക്ക് തുണയായി.