അനുസ്മരണവും ദുആസദസ്സും ഇന്ന്

Posted on: November 17, 2013 8:18 pm | Last updated: November 17, 2013 at 8:18 pm

തൃക്കരിപ്പൂര്‍: കഴിഞ്ഞ ദിവസം നിര്യാതനായ എസ് വൈ എസ് പ്രവര്‍ത്തകന്‍ എം എ അബ്ദുല്‍ അസീസ് മൗലവിയുടെ അനുസ്മരണവും ദുആ സദസും ഇന്ന് മഗ് രിബിനുശേഷം ഉടുമ്പുന്തല സുന്നി സെന്ററില്‍ നടക്കും. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി നേതൃത്വം നല്‍കും. സയ്യിദ് സൈഫുല്ല തങ്ങള്‍, എം എ സി അബ്ദുല്ല മൗലവി, എം ടി ഇബ്‌റാഹിം മുസ്‌ലിയാര്‍, എം ടി പി ഇസ്മാഈല്‍ സഅദി, ജാബിര്‍ സഖാഫി, അബ്ദുന്നാസര്‍ അമാനി, ടി പി നൗഷാദ് മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി മൗലവി, മൊയ്തീന്‍ മുസ് ലിയാര്‍, എം സ്വദഖത്തുല്ലാഹ് തുടങ്ങിയവര്‍ പങ്കെടുക്കും.