എന്‍മകജെ പഞ്ചായത്തില്‍ കുടിവെളള പദ്ധതികള്‍

Posted on: November 17, 2013 8:12 pm | Last updated: November 17, 2013 at 8:12 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച എന്‍മകജെ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് കുടിവെള്ളത്തിനായി ഇനി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടതില്ല. കുടിവെള്ള പ്രശ്‌നം ഏറ്റവും രൂക്ഷമായിരുന്ന ഉള്‍പ്രദേശങ്ങളിലെ പട്ടികജാതി കോളനികളിലും കുടിവെള്ള പദ്ധതികള്‍ക്ക് നടപടിയായി.
ഗ്രാമപഞ്ചായത്ത് നിരവധി കുടിവെള്ള പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. രണ്ടു വര്‍ഷത്തിനുള്ളില്‍ എന്‍മകജെ പഞ്ചായത്തിലെ പട്ടികജാതി കോളനികളിലേക്ക് യാഥാര്‍ഥ്യമാകുന്നത് നിരവധി പദ്ധതികളാണ്. ഗ്രാമപഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കിയത്. പദ്ധതി പ്രകാരം കോളനികളില്‍ കുഴല്‍ കിണറുകള്‍ കുഴിച്ച് പൊതുടാപ്പുകള്‍ വഴി വീട്ടുകളിലേക്ക് വെള്ളം എത്തിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടര ലക്ഷം രൂപ ചെലവില്‍ 6ാം വാര്‍ഡില്‍ നിര്‍മിച്ച കൊടങ്കോരി പട്ടികജാതി കോളനി കുടിവെള്ള പദ്ധതി പ്രകാരം പ്രയോജനം ലഭിച്ചത് 22 പട്ടികജാതി കുടുംബങ്ങള്‍ക്കും മൂന്ന് പൊതു വിഭാഗത്തിലെ കുടുംബങ്ങള്‍ക്കും ആണ്. നടപ്പു വര്‍ഷം എഴുലക്ഷം രൂപ ചെലവില്‍ പദ്ധതിയുടെ പ്രയോജനം കൂടൂതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതര്‍.2011-2012 സാമ്പത്തിക വര്‍ഷം 6ാം വാര്‍ഡില്‍ നടപ്പിലാക്കിയ സ്വര്‍ഗ്ഗ പട്ടികജാതി കോളനി കുടിവെള്ള പദ്ധതി പ്രകാരം പ്രയോജനം ലഭിച്ചത് 10 പട്ടികജാതി കുടുംബങ്ങള്‍ക്കാണ്. 2,80,000 രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്. ഇതേവര്‍ഷംതന്നെ ഒന്നാം വാര്‍ഡിലെ ബാബഌമൂലെ പട്ടികജാതി കോളനിയില്‍ 3 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിച്ചത് 10 കുടുംബങ്ങള്‍ക്ക്.
കോമ്പ്രബേട്ടു പട്ടികജാതി കോളനിയിലെ കിണറിന്റെ ആഴം കൂട്ട ുക വഴി 10 കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിച്ചത്. ഇതേ വര്‍ഷം തന്നെ ശാന്തപദവ് പട്ടികജാതി കോളനിയില്‍ മൂന്നര ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതി പ്രകാരം പ്രയോജനം ലഭിച്ചത് എട്ട് പട്ടികജാതി കുടുംബങ്ങള്‍ക്കും രണ്ട് പൊതുവിഭാഗത്തിലെ കുടുംബങ്ങള്‍ക്കുമാണ്.
പര്‍ത്താജെ പട്ടികജാതി കോളനിയില്‍ നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിച്ചത് 13 പട്ടികജാതി കുടുംബങ്ങള്‍ക്കും നാല് പൊതു വിഭാഗത്തിലെ കുടുംബങ്ങള്‍ക്കും ആണ്. മൂന്ന് ലക്ഷം രൂപയായിരുന്നു പദ്ധതി ചെലവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്ന് ലക്ഷം രൂപ ചെലവില്‍ നെജിങ്കാര്‍ പട്ടികജാതി കോളനിയില്‍ നടപ്പിലാക്കിയ പദ്ധതി പ്രകാരം പ്രയോജനം ലഭിച്ചത് മൂന്ന് പട്ടികജാതി കുടുംബങ്ങള്‍ക്കാണ്. ഈ ഓരോ കുടിവെള്ള പദ്ധതിയുടെയും തുടര്‍ അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുമതല കോളനിയിലെ ഉപഭോക്തൃ സമിതിക്കാണ്.