കസ്തൂരി റിപ്പോര്‍ട്ട്: സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് താമരശ്ശേരി ബിഷപ്പ്

Posted on: November 16, 2013 7:27 pm | Last updated: November 16, 2013 at 7:29 pm

ന്യൂഡല്‍ഹി: കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാമെന്ന് യു പി എ അധ്യക്ഷ സോണിയാ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ നടത്തുന്ന സമരങ്ങള്‍ അവസാനിപ്പിക്കണമെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റമീജിയോസ് ഇഞ്ചനാനിയേല്‍ പറഞ്ഞു. ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് സോണിയാ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഡല്‍ഹിയില്‍ എം ഐ ഷാനവാസ് എം പിയോടൊപ്പം സോണിയാഗാന്ധിയെ സന്ദര്‍ശിച്ച ശേഷം ബിഷപ്പ് വ്യക്തമാക്കി. ഹര്‍ത്താല്‍ നടത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.