കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മാതാവും മകളും മരിച്ചു

Posted on: November 16, 2013 5:16 pm | Last updated: November 17, 2013 at 9:15 am
accidentതലശ്ശേരി: കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മാതാവും മകളും മരിച്ചു. പേരാവൂര്‍ ടൗണിന് സമീപം ഇരിട്ടി റോഡില്‍ ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.  പേരാവൂര്‍ കരിപ്പാക്കണ്ടി ഹൗസില്‍ മുഹമ്മദ് മാസ്റ്ററുടെ ഭാര്യ കുഞ്ഞലു (60), മകള്‍ സൈനുഷാബി (38) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ സെബിനെ (12) തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലും മുഹമ്മദ് മാസ്റ്ററെ പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.